ഇരിവേരി കക്കോത്ത് ശ്രീ കക്കുന്നത്ത് ഭഗവതി ക്ഷേത്രത്തിൽ തുലാം പുത്തരി മഹോത്സവം നടന്നു

ചക്കരക്കൽ: ഇരിവേരി കക്കോത്ത് ശ്രീ കക്കുന്നത്ത് ഭഗവതി ക്ഷേത്രത്തിൽ തുലാം പുത്തരി മഹോത്സവം നടന്നു. ശ്രീ കക്കുന്നത്ത് ഭഗവതി ക്ഷേത്രം എംബ്രോൻ കക്കോത്ത് അനിൽകുമാർ എംബ്രോന്റെ മുഖ്യ കാർമികത്വത്തിൽ പൂർവ്വാചാരപ്രകാരമുള്ള കർമ്മങ്ങൾ ചെയ്തു.
രാവിലെ പതിനൊന്നു മണിയോടെ കാവിൽ കയറി തുടർന്ന് ഭഗവതിയുടെ തിരുസ്വരൂപം അലങ്കരിച്ച് പൂജയും എംബ്രോനും എടലാപുരത്ത് ചാമുണ്ഡിയും ചേർന്നുള്ള കൂടിയാട്ടമായ പുത്തരി അടിയന്തിരം, നവീകരിച്ച കഴകപ്പുരയിലേക്ക് ഭക്തരുടെ ലക്ഷ്മി വിളക്ക് സമർപ്പണം ,പുത്തരി നിവേദ്യം എന്നിവയും നടന്നു വൈകുന്നേരം പന്തീരായിരം ദീപ സമർപ്പണവും രാത്രി കുട്ടികളുടെ ചോറൂണിനും ശേഷം പുത്തരി ഉത്സവം സമാപിച്ചു…….
ആയിരക്കണക്കിന് ഭക്തർ പങ്കാളികളായ് എത്തിച്ചേർന്ന മുഴുവൻ ആളുകൾക്കും വിഭവ സമ്യദ്ധമായ അന്നദാനവും ഉണ്ടായിരുന്നു……..
പുത്തരി ഉത്സവത്തിന് ശേഷം ദേശ കാരണവൻമാരുടെ വഴിപാട് ആയുള്ള മറുപുത്തരി മഹോത്സവം വൃശ്ചികമാസാരംഭത്തിലേ അന്നദാനവും കലാസന്ധ്യയും നവംബർ 24 വെള്ളിയാഴ്ച നടക്കും….