8 ജില്ലയിൽ ഇന്ന് മഴയ്ക്ക് സാധ്യത

കനത്ത ചൂടിൽ ആശ്വാസമായി സംസ്ഥാനത്ത്ചിലയിടങ്ങളിൽ വേനൽ മഴ. വെള്ളിയാഴ്ച മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും ഒറ്റപ്പെട്ടയി ടങ്ങളിലാണ് മഴ ലഭിച്ചത്. ശനി കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ഒഴിച്ചുള്ള ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. അതേ സമയം, കനത്ത ചൂട് തുടരുന്നതിനാൽ ശനിയാഴ്ച 10 ജില്ലയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, കൊല്ലം, തൃശൂർ ജില്ലകളിൽ 39 ഡിഗ്രിവരെയും പത്തനംതിട്ടയിൽ 38 ഡിഗ്രിവരെയും ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ 37 ഡിഗ്രിവരെയും തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ 36 ഡിഗ്രിവരെയും താപനില ഉയർന്നേക്കും