സംസ്ഥാനത്ത് അതിതീവ്ര മഴതുടരുന്നു

സംസ്ഥാനത്ത് അതിതീവ്ര മഴതുടരുന്നു. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇന്നും മഴ കനക്കും. ഇടുക്കി, പത്തനംതിട്ട, കോട്ടയം, ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും.