5 ജില്ലകളിൽ ശക്‌തമായ മഴ പെയ്യും.

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. 5 ജില്ലകളിൽ ശക്‌തമായ മഴ പെയ്യും. കൊല്ലം, എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത. 40 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

6 ജില്ലകളിൽ യെല്ലോ അലേർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ യെല്ലോ അലേർട്ട്.