ജൂൺ 6 വരെ കനത്ത മഴ

ജൂൺ ആറ് വരെ കേരളത്തിലും ലക്ഷദ്വീപിലും വൻതോതിലുള്ള മഴക്കും സാധ്യത ഉണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ശനിയാഴ്ച ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു.

ഞായറാഴ്ച കണ്ണൂർ, കോഴിക്കോട്, കാസർകോട്, മലപ്പുറം, ഇടുക്കി, വയനാട്, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്. പലയിടങ്ങളിലും ഇടിമിന്നലിനും സാധ്യതയുണ്ട്.