ഇന്നും മഴ തുടരും..!കണ്ണൂരിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയാണ് പ്രവചിക്കുന്നത്. അഞ്ചാം തീയതി വരെ മഴ തുടരുമെന്നാണ് പ്രവചനം.

കേരള തീരം മുതൽ മഹാരാഷ്ട്ര തീരം വരെ സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദ പാത്തിയുടെയും വടക്കൻ ഗുജറാത്തിന് മുകളിലെ ചക്രവാത ചുഴിയുടെയും സ്വാധീന ഫലമായാണ് വ്യാപകമായി ഇടി മിന്നലോട് കൂടിയ മഴക്ക് സാധ്യത.

ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർക്കോട്, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്.