ജില്ലയിൽ ഇന്ന് മുതൽ ഓറഞ്ച് മുന്നറിയിപ്പ്
കണ്ണൂർ: കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം നടത്തി. 13 മുതൽ 16 വരെയുള്ള ദിവസങ്ങളിൽ ജില്ലയിൽ ഓറഞ്ച് ജാഗ്രതയാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കും എന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.