മഴ വീണ്ടും കനക്കുന്നു..! കണ്ണൂരിൽ റെഡ് അലര്‍ട്ട്

കണ്ണൂർ | സംസ്ഥാനത്ത് മഴ വീണ്ടും കനക്കുന്നു. ഇന്ന് വടക്കന്‍ കേരളത്തില്‍ അതിതീവ്ര മഴയുണ്ടാകും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്.

കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം ജില്ലകളിൽ റെഡ് അലര്‍ട്ടും വയനാട്, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.

മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത ഉണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.