രണ്ട് ജില്ലകളിലെ വിദ്യാഭാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.

തിരുവനന്തപുരം: കേരളത്തിലെ കനത്ത മഴ തുടരുമെന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് രണ്ട് ജില്ലകളിലെ വിദ്യാഭാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 31) അവധി പ്രഖ്യാപിച്ചു. കാസർകോട്, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണൽ കോളേജുകൾക്കും അവധി ബാധകമായിരിക്കും.