കണ്ണൂരിൽ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. വടക്കന്‍ ജില്ലകളില്‍ മഴ ശക്തമാകും.
കണ്ണൂര്‍, കാസര്‍കോട്, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
മണിക്കൂറില്‍ 40 കിലോമീറ്റർ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വടക്ക് കിഴക്കന്‍ അറബിക്കടലിന് മുകളിലായി അസ്‌ന ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നു. ഇന്ത്യന്‍ തീരത്ത് നിന്ന് അകന്ന് പോകുന്ന അസ്‌ന ഇന്ന് രാവിലെ വരെ ചുഴലി കാറ്റായി തുടരും. തുടര്‍ന്ന് സെപ്റ്റംബര്‍ 2 രാവിലെയോടെ തീവ്രന്യുന മര്‍ദ്ദമായി ശക്തി കുറയാന്‍ സാധ്യത.