സംസ്ഥാനത്ത് ഇന്നും മഴ തുടരും

കണ്ണൂർ: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത.

വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി, തിരുവനന്തപുരം ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പുണ്ട്.

ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത ഉണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഈ മാസം 9 വരെ ഇടിമിന്നലിനും സാധ്യതയുണ്ട്. ഇടിമിന്നൽ ജാ​ഗ്രത പുലർത്തണമെന്നും അധികൃതർ നിർദേശിച്ചു.