ചുഴലിക്കാറ്റ്; സംസ്ഥാനത്ത് ഇന്നും നാളെയും തീവ്രമഴ

ബംഗാള്‍ ഉള്‍ക്കടലിലെ ചുഴലി കാറ്റിന്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് ഇന്നും നാളെയും തീവ്രമഴക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴ കണക്കിലെടുത്ത് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്നും, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിൽ നാളെയും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് ഞായറാഴ്ച വരെ പരക്കെ മഴ ഉണ്ടാവും എന്നാണ് പ്രവചനം.