സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ: ഇടിമിന്നൽ ജാഗ്രത

ഈ മാസം 31 വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്ക്ക് സാധ്യത. ഇടിമിന്നലോട് കൂടിയ മഴയാണ് പ്രവചിക്കുന്നത്.

തെക്കു-കിഴക്കൻ അറബിക്കടലിന് മുകളിൽ തെക്കൻ കേരളത്തിന് സമീപവും തെക്ക് പടിഞ്ഞാറൻ അറബിക്കടലിനും തെക്ക് കിഴക്കൻ അറബിക്കടലിനും മുകളിലായും രണ്ട് ചക്രവാത ചുഴികൾ സ്ഥിതി ചെയ്യുന്നുണ്ട്.

ഇതിന്റെയെല്ലാം സ്വാധീനഫലമായി കേരളത്തിൽ മഴ ലഭിക്കുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.