നവംബര്‍ ഒന്ന് വരെ ഇടിമിന്നലോട് കൂടിയ മഴ

കണ്ണൂർ: സംസ്ഥാനത്ത് നവംബര്‍ ഒന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത.

ഇടിമിന്നല്‍ അപകടകാരികളാണ് അതിനാല്‍ ജാഗ്രത പാലിക്കണം എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല.