ഏപ്രില്‍ മാസത്തില്‍ കേരളത്തിലും കർണാടകയിലും ചിലയിടങ്ങളില്‍ ഉരുള്‍പൊട്ടലിന് സാധ്യത

ഏപ്രില്‍ മാസത്തില്‍ കേരളത്തിലും കർണാടകയിലും ചിലയിടങ്ങളില്‍ ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.വരും ദിവസങ്ങളില്‍ വേനല്‍ മഴ ശക്തമാകാൻ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ഐഎംഡി മേധാവി മൃത്യുഞ്ജയ് മൊഹാപാത്ര അറിയിച്ചു. മഴ തുടരുന്ന സാഹചര്യത്തിലാണ് ഉരുള്‍പൊട്ടലില്‍ സാധ്യത മുൻപില്‍ കാണുന്നത്. കേരളത്തില്‍ ഏപ്രില്‍ നാല് വരെ ശക്തമായ വേനല്‍ മഴ ലഭിച്ചേക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഏപ്രിലില്‍ വടക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് അറിയിപ്പുണ്ട്.