എട്ട് ദിവസം കൊണ്ട് കേരളത്തിൽ പെയ്തത് 440 ശതമാനം അധികം മഴ
കണ്ണൂർ: സംസ്ഥാനത്ത് അതിതീവ്ര മഴക്ക് ശമനം. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരുമെങ്കിലും ഇനി ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ വിലയിരുത്തൽ.
കഴിഞ്ഞ എട്ട് ദിവസം കൊണ്ട് 440 ശതമാനത്തിൽ അധികം മഴയാണ് ലഭിച്ചത്.
തെക്ക് പടിഞ്ഞാറൻ കാലവർഷ ഭാഗമായുള്ള മഴ തുടരും. എന്നാൽ തീവ്ര, അതിതീവ്ര മഴയ്ക്ക് ഇനി സാധ്യതയില്ല. തെക്ക് പടിഞ്ഞാറൻ കാറ്റിൻ്റെ പ്രഭാവം കുറഞ്ഞതിനാലാണ് മഴ കുറയുന്നത്.
ഇന്നലെ വരെയുള്ള കണക്ക് പ്രകാരം എട്ട് ദിവസം കൊണ്ട് കേരളത്തിൽ പെയ്തത് 440.1 ശതമാനം മഴ. 81.5 ശതമാനം മഴയാണ് സാധാരണ ഈ കാലയളവിൽ കിട്ടേണ്ടത്.
കണ്ണൂരിൽ പെയ്തത് 684.6 മില്ലി മീറ്റർ മഴ. 775 ശതമാനം അധികം. സാധാരണ 88 മില്ലി മീറ്റർ മഴ കിട്ടേണ്ടിയിരുന്ന പാലക്കാട് പെയ്തത് 888 ശതമാനം അധികം മഴ.