മഴയുടെ ശക്തി കുറഞ്ഞു..

തിരുവനന്തപുരം | കേരളത്തിൽ മഴയുടെ ശക്തി കുറഞ്ഞു. ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല. ഒറ്റപ്പെട്ട ഇടങ്ങളിൽ മഴക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കൻ കേരളത്തിൽ ഇടവിട്ട് മഴയുണ്ടാകും. 12-ാം തിയതിയോടെ മഴ വീണ്ടും കനക്കാനുള്ള സാധ്യതയുണ്ട്. അന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.