നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചു.

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. വടക്കൻ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ടാണ്.

രണ്ട് ദിവസമായി വടക്കൻ ജില്ലകളിൽ മഴ ശക്തമാണ്. മലയോര മേഖലകളിലാണ് ഏറെ നാശം വിതക്കുന്നത്. കോഴിക്കോട് ഇരുവഞ്ഞിപ്പുഴയും ചെറുപുഴയും കരകവിഞ്ഞ് ഒഴുകുകയാണ്. ഇരുകരയിലെയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ചെറുമോത്തും മേപ്പയ്യൂരും വെള്ളൂരിലും മരം കടപുഴകി വീണ് വീടുകൾ ഭാഗിഗമായി തകർന്നു. ചിയ്യൂരിൽ ട്രാൻസ്ഫോർമറിനു മുകളിൽ തെങ്ങ് വീണ് വൈദ്യുതി തടസപ്പെട്ടു. കുറ്റ്യാടി വടയത്ത് കിണർ ഇടിഞ്ഞു താഴ്ന്നു.