തന്റെ ജീവിതത്തിൽ ആരെയും താൻ അപമാനിച്ചിട്ടില്ലെന്ന് സംഗീത സംവിധായകൻ രമേശ് നാരായണൻ.

തന്റെ ജീവിതത്തിൽ ആരെയും താൻ അപമാനിച്ചിട്ടില്ലെന്ന് സംഗീത സംവിധായകൻ രമേശ് നാരായണൻ. ആരെയും അപമാനിക്കാൻ ഉദ്ദേശമില്ല. ആസിഫ് അലി തനിക്ക് ഏറെ ഇഷ്ടമുള്ളയാൾ. ജീവിതത്തിൽ വിവേചനം കാണിച്ചിട്ടില്ല. തന്റെ പേര് വിളിക്കാൻ വൈകിയതിൽ അസ്വസ്ഥത ഉണ്ടായി. താൻ പോകട്ടേയെന്ന് ചോദിച്ചു

തന്റെ പേരുമാറ്റി സന്തോഷ് നാരായണൻ എന്നാണ് വിളിച്ചത്. ജയരാജ് കൂടി വരണമെന്ന് ആഗ്രഹിച്ചു. ജയരാജ് വന്നപ്പോഴേക്കും ആസിഫ് അലി പോയി. ആസിഫ് ആസിഫ് അലിയെ താൻ വിഷ് ചെയ്തു, തോളിൽ തട്ടി.

ആസിഫ് അലിയെ അപമാനിക്കുന്നതായി തോന്നിയെങ്കിൽ ക്ഷമ ചോദിക്കുന്നു. ആരെയും അധിക്ഷേപിക്കാനോ വിഷമിപ്പിക്കാനോ ഉദ്ദേശിച്ചില്ല. ജയരാജും ആ വേദിയിൽ ഉണ്ടാകണമെന്ന് ആഗ്രഹിച്ചു. ആസിഫ് അലി വന്നത് പുരസ്കാരം തരാനാണെന്ന് കരുതിയില്ല.

ഉണ്ടായത് തെറ്റിദ്ധാരണ. താൻ ചെറിയ വ്യക്തി. ആസിഫിനെ വിളിക്കും. തെറ്റ് പറ്റിയിട്ടുണ്ട് എങ്കിൽ മാപ്പ് ചോതിക്കും. മാപ്പ് ചോതിക്കുന്നത് കൊണ്ട് എന്താണ് പ്രശ്നം. എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി ചലച്ചിത്രം ‘മനോരഥങ്ങൾ’ ട്രെയിലര്‍ ലോഞ്ച് ചടങ്ങിനിടെ പുരസ്കാരം നല്‍കാനെത്തിയ നടന്‍ ആസിഫ് അലിയെ സംഗീതഞ്ജന്‍ രമേഷ് നാരായണ്‍ അപമാനിച്ചുവെന്ന രീതിയില്‍ വിഡിയോ വൈറലായിരുന്നു.