പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതി പിടിയില്‍.
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതി പിടിയില്‍. കിഴക്കേ വെളിയത്തുനാട് കടൂപ്പാടം വാഴയില്‍പറമ്ബുവീട്ടില്‍ മുഹമ്മദ് യാസിനി (18) നെയാണ് ആലങ്ങാട് പോലീസ് ഇൻസ്പെക്ടർ ടി.പി.പത്താംക്ലാസ് വിദ്യാർഥിനിയെയാണ് ഇയാള്‍ ഗർഭിണിയാക്കിയത്.
വിവരമറിഞ്ഞ സ്കൂള്‍ അധികൃതരാണ് പോലീസില്‍ അറിയിച്ചത്. തുടർന്ന് ആലുവ ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെ പ്രതി മുങ്ങുകയായിരുന്നു. കേസ് കൈമാറിയതിനേത്തുടർന്നാണ് ആലങ്ങാട് പോലീസ് അന്വേഷണം നടത്തി വെള്ളിയാഴ്ച പ്രതിയെ അറസ്റ്റ്ചെയ്തത്.