റേഷന്‍ കാര്‍ഡില്‍ നിന്ന് മരിച്ചവരുടെ പേരുകള്‍ നീക്കണം; വൈകിയാല്‍ പിഴ

മഞ്ഞ, പിങ്ക്, നീല റേഷന്‍ കാര്‍ഡ് അംഗങ്ങള്‍ മരിച്ചിട്ട് ഉണ്ടെങ്കില്‍ ഉടന്‍ അവരുടെ പേരുകള്‍ നീക്കം ചെയ്യണമെന്ന് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി. കേരളത്തിന് പുറത്ത് ഉള്ളവരുടെ വിവരവും അറിയിക്കണം. വൈകിയാല്‍ ഇത്രയും കാലം അനധികൃതമായി വാങ്ങിയ ഭക്ഷ്യധാന്യത്തിന്റെ വില പിഴയായി ഈടാക്കും.

റേഷന്‍ കാര്‍ഡ് മസ്റ്ററിങ് പൂര്‍ത്തിയാക്കാൻ ഉള്ളവരുടെ വ്യക്തമായ കണക്ക് ലഭിക്കാത്ത സാഹചര്യത്തിലാണിത്.
മരിച്ചവരുടെ പേരുകള്‍ അക്ഷയ കേന്ദ്രത്തിൽ എത്തി ഓണ്‍ലൈനായി റേഷന്‍ കാര്‍ഡില്‍ നിന്ന് നീക്കാം. കേരളത്തിന് പുറത്ത് ഉള്ളവരുടെ വിവരങ്ങള്‍ എന്‍ ആര്‍ കെ പട്ടികയിലേക്ക് മാറ്റാനാവും. എന്‍ ആര്‍ കെ പട്ടികയിലേക്ക് മാറ്റാന്‍ താലൂക്ക് സപ്ലൈ ഓഫീസുകളെ സമീപിച്ചാലും മതി.