റേഷൻ മസ്റ്ററിങ്ങിന് ജൂൺ 30 വരെ കാലാവധി ചോദിച്ച് സംസ്ഥാനം

മഞ്ഞ, പിങ്ക് റേഷൻ കാർഡിലെ അംഗങ്ങളുടെ മസ്റ്ററിങ്ങിന് സമയം നീട്ടി ചോദിച്ച് സംസ്ഥാനം. ജൂൺ 30 വരെ കാലാവധി നീട്ടണമെന്നാണ് ആവശ്യം. മാർച്ച് 31 വരെയാണ് നിലവിൽ അനുവദിച്ച കാലാവധി.

സംസ്ഥാനം കാലാവധി നീട്ടി ചോദിച്ചെങ്കിലും മസ്റ്ററിങ് വേഗത്തിൽ ആക്കണമെന്ന നിലപാടിലാണ് കേന്ദ്ര ഭക്ഷ്യ വകുപ്പ്. അവർ സംസ്ഥാനത്തിന് നോട്ടീസും നൽകിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച തുടങ്ങിയ മസ്റ്ററിങ്, സർവർ തകരാർ കാരണം നിർത്തി വച്ചിരിക്കുകയാണ്.

നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ, ഐ ടി മിഷൻ എന്നിവക്കാണ് സാങ്കേതിക ചുമതല. അവർ പ്രശ്നങ്ങൾ പരിഹരിച്ചെന്ന് അറിയിക്കും വരെ മസ്റ്ററിങ് വേണ്ടെന്ന നിലപാടിലാണ് സംസ്ഥാനം.

സംസ്ഥാനത്ത് ഇതേവരെ 21.5 ലക്ഷം പേരാണ് മസ്റ്ററിങ് നടത്തിയത്. സംസ്ഥാനത്ത് 40 ലക്ഷം മഞ്ഞ, പിങ്ക് കാർഡുകളാണ് ഉള്ളത്.