റേഷന്‍ വിതരണവും കാര്‍ഡ് മസ്റ്ററിങ്ങും; റേഷന്‍ കടകളുടെ സമയം പുനക്രമീകരിച്ചു

റേഷന്‍ കടകളുടെ സമയം പുനക്രമീകരിച്ചു. റേഷന്‍ വിതരണവും റേഷന്‍ കാര്‍ഡ് മസ്റ്ററിങ്ങും നടക്കുന്നതിനാലാണ് റേഷന്‍കടകളുടെ സമയം പുനക്രമീകരിച്ചത്.
നാളെ മുതല്‍ ഒമ്പതാം തീയതി വരെയാണ് സമയം പുനക്രമീകരിച്ചത്.ഓവര്‍ലോഡ് കുറയ്ക്കുന്നതിനായി ഏഴു ജില്ലകളില്‍ രാവിലെ 8 മണി മുതല്‍ ഒരു മണി വരെയും ഉച്ചയ്ക്ക് ശേഷം 7 ജില്ലകളില്‍ രണ്ടു മണി മുതല്‍ 7 മണി വരെയും റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും.റേഷന്‍ വിതരണത്തിനൊപ്പം മസ്റ്ററിങ് നടക്കുന്നതിനാല്‍ വിതരണത്തില്‍ സാങ്കേതികമായ തകരാര്‍ നേരിട്ടിരുന്നു. ശിവരാത്രി ആയതിനാല്‍ എട്ടാം തീയതി റേഷന്‍ കടകള്‍ക്ക് അവധിയാണ്