റേഷൻ കടകൾക്ക് ഇന്ന് അവധി

സംസ്ഥാനത്തെ റേഷൻ കടകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. റേഷൻ കാർഡ് മസ്റ്ററിങുമായി റേഷൻ കട ലൈസൻസികൾ സഹകരിച്ചതിന്റെ ഭാഗമായി ഇന്നത്തെ പൊതു അവധി റേഷൻ കടകൾക്കും ബാധകമാണെന്ന് മന്ത്രി ജി ആർ അനിൽ അറിയിച്ചു. റേഷൻ കടകളുടെ അടുത്ത പ്രവൃത്തി ദിവസം തിങ്കളാഴ്ച ആയിരിക്കുമെന്നും മന്ത്രി അറിയിച്ചു.

മഹാനവമിയുമായി ബന്ധപ്പെട്ട് ഇന്ന് സംസ്ഥാനത്ത് സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതു അവധി പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇന്ന് നടത്താനിരുന്ന പരീക്ഷകളും മാറ്റിയിട്ടുണ്ട്.