ശബരിമല നട നാളെ അടയ്ക്കും
ശബരിമല | ശബരിമലയിൽ ഇന്നും നാളെയും പുലർച്ചെ 5ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും ആരംഭിക്കും. ഉച്ചപൂജയ്ക്ക് മുമ്പ് നെയ്യഭിഷേകം, അഷ്ടാഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, മഹാഗണപതിഹോമം, ലക്ഷാർച്ചന എന്നിവ നടക്കും. വൈകിട്ട് 6.30ന് ദീപാരാധനയ്ക്കു ശേഷം പുഷ്പാഭിഷേകം ആരംഭിക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനര്, മേൽശാന്തി കെ. ജയരാമൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിലാണ് പൂജകൾ.തുലാമാസ പൂജകൾ പൂർത്തിയാക്കി 22ന് രാത്രി 10ന് നട അടയ്ക്കും. ചിത്തിര ആട്ട വിശേഷത്തിനായി നവംബർ 10ന് വൈകിട്ട് 5ന് നടതുറക്കും. 11നാണ് ചിത്തിര ആട്ട വിശേഷം. മണ്ഡലമഹോത്സവത്തിനായി നവംബർ 16ന് വൈകിട്ട് 5ന് നട തുറക്കും.