ശബരിമല മണ്ഡലകാലം അവസാനിച്ചപ്പോള്‍ ആകെ ദര്‍ശനം നടത്തിയത് 32 ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍
.ശബരിമല മണ്ഡലകാലം അവസാനിച്ചപ്പോള്‍ ആകെ ദര്‍ശനം നടത്തിയത് 32 ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ മുന്‍വര്‍ഷത്തേക്കാള്‍ അധികം തീര്‍ത്ഥാടകര്‍ എത്തിയിട്ടും പരാതികള്‍ ഇല്ലാതെയാണ് 41 ദിവസം കടന്നുപോയത്. മകരവിളക്ക് ഉത്സവത്തിന് എത്ര തിരക്കുണ്ടായാലും നേരിടാന്‍ സജ്ജമാണ് ദേവസ്വം ബോര്‍ഡും പോലീസും അറിയിച്ചു.
കൃത്യമായി പറഞ്ഞാല്‍ 32,79,761 തീര്‍ത്ഥാടകരാണ് ഈ മണ്ഡലകാലത്ത് മല ചവിട്ടിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 5 ലക്ഷത്തിലധികം വര്‍ദ്ധനവ്. വരുമാനത്തിലും കോടികളുടെ കുതിച്ചു ചാട്ടമാണ് ഉണ്ടായത്. അഭൂതപൂര്‍വമായ തിരക്കിനിടയിലും മണ്ഡലകാലം വലിയ പരാതികള്‍ ഇല്ലാതെ മുന്നോട്ടു പോയി.