തിരുവുത്സവം, മേടവിഷു പൂജകൾക്കായി ശബരിമല നട തുറന്നു

മേട വിഷു പൂജകൾക്കായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠര് രാജിവര്, തന്ത്രി ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എസ് അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. ശേഷം പതിനെട്ടാം പടിയ്ക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു.

തിരു ഉത്സവത്തിന് നാളെ രാവിലെ 9 .45 നും 10.45 നും മദ്ധ്യേ കൊടിയേറും. ഏപ്രിൽ 11 നാണ് പമ്പയിൽ ആറാട്ട് നടക്കുക. ഉത്സവം തീരുമ്പോൾ വിഷു പൂജകൾ തുടങ്ങുന്നതിനാൽ ഇന്നു മുതൽ ഏപ്രിൽ 18 വരെ തുടർച്ചയായി നട തുറന്നിരിക്കും. വിഷുദിനത്തിൽ പുലർച്ചെ നാലുമുതൽ ഏഴുവരെയാണ് വിഷുക്കണി ദർശനം.