തങ്ക അങ്കിയും വഹിച്ചുള്ള ഘോഷയാത്ര ആറന്മുളയിൽനിന്ന് പുറപ്പെട്ടു
പത്തനംതിട്ട: അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചുള്ള ഘോഷയാത്ര ആറന്മുളയിൽനിന്ന് പുറപ്പെട്ടു. വിവിധ
സ്ഥലങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി 26ന് ശബരിമലയിലെത്തും. 27നാണ് മണ്ഡലപൂജ നടക്കുന്നത്. പുതിയ ബാച്ച് പോലീസ് സംഘത്തിലെ പകുതി പേർ ശബരിമല ഡ്യൂട്ടിക്കായി എത്തിയിട്ടുണ്ട്. മണ്ഡല പൂജയോട് അനുബന്ധിച്ചു 100 പോലീസുകാരെക്കൂടി അധികം നിയോഗിക്കാനാണ് പോലീസ് തീരുമാനം. ഭക്തരുടെ വാഹനങ്ങൾ പോലീസ് പല സ്ഥലങ്ങളിലും തടഞ്ഞിട്ടതിനെ തുടർന്ന് ദേവസ്വം ബോർഡംഗവുമായി തർക്കമായിരുന്നു. നിലവിൽ വാഹനങ്ങൾക്ക് യാതൊരു നിയന്ത്രണവും ഇല്ലെന്നാണ് സന്നിധാനം സ്പെഷ്യൽ ഓഫീസർ സുദർശൻ ഐ എ എസ് അറിയിച്ചത്. വരും ദിവസങ്ങളിലെ വെർച്വൽ ക്യൂ ബുക്കിങ്ങും 90000 ത്തിന് മുകളിലാണ്. ഇതും ഇനിയുള്ള ദിവസങ്ങളിലുണ്ടായേക്കാവുന്ന തിരക്കിനെയാണ് സൂചിപ്പിക്കുന്നത്.