നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റു; രണ്ട് മുറിവുകള്‍ ആഴത്തിലുള്ളത്
മുംബൈ: കവര്‍ച്ചാ ശ്രമത്തിനിടെ ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റു. ബാന്ദ്രയിലെ താരത്തിന്റെയും ഭാര്യ കരീന കപൂറിന്റെയും വീട്ടില്‍ വച്ചായിരുന്നു സംഭവം. ഇന്ന് പുലര്‍ച്ചെ 2.30ഓടെ കുടുംബം ഉറങ്ങുന്ന സമയത്ത് വീട്ടിലേക്ക് അതിക്രമിച്ചു കയറിയ മോഷ്ടാവാണ് കുത്തിയതെന്നാണ് റിപോര്‍ട്ട്.
വീട്ടുകാര്‍ ഉണര്‍ന്നതോടെ അക്രമി ഓടി രക്ഷപ്പെട്ടു. പോലീസ് ഇയാള്‍ക്കു വേണ്ടി തിരിച്ചിലാരംഭിച്ചു. ഇതിനു വേണ്ടി നിരവധി പോലീസ് സംഘങ്ങള്‍ക്കു രൂപം നല്‍കി.
ഗുരുതരമായി പരിക്കേറ്റ സെയ്ഫ് അലി ഖാനെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.