ഫോണ്‍ കോളുകള്‍ തത്സമയം തര്‍ജമചെയ്യും; പുതിയ ഫീച്ചറുമായി ഗാലക്‌സി എഐ അവതരിപ്പിച്ച് സാംസങ്
സാംസങ് ഫോണുകളിൽ മറ്റൊരു ഭാഷക്കാരനുമായി ഫോണില്‍ സംസാരിക്കുമ്പോള്‍ അയാളുടെ സംസാരം തത്സമയം തര്‍ജ്ജമ ചെയ്യാനുള്ള ശേഷി ഉണ്ടെന്ന് സാംസങ്. ഗ്യാലക്‌സി എഐ എന്ന പേരില്‍ വികസിപ്പിച്ച നിര്‍മിത ബുദ്ധി സേവനത്തിനാണ് ഈ ശേഷി ഉള്ളത്. ഓണ്‍-ഡിവൈസ് എഐ ആയിരിക്കും ഗ്യാലക്‌സി എഐ.ഈ ഫീച്ചര്‍ ഫോണിന്റെ കോളിങ് ഫങ്ഷനിലേക്ക് ഇണക്കിച്ചേര്‍ക്കുന്ന ആദ്യ കമ്പനികളിലൊന്നാണ് സാംസങ്. ഫോണ്‍സംസാരത്തിന്റെ സ്വകാര്യത നിലനിര്‍ത്താനായി തര്‍ജ്ജമ പൂര്‍ണ്ണമായും നടക്കുന്നത് ഫോണില്‍ തന്നെയായിരിക്കുമെന്നും സാംസങ് പറയുന്നു. അതേസമയം, തര്‍ജ്ജമയ്ക്കപ്പുറം ഗ്യാലക്‌സി എഐയുടെ മറ്റു ഫീച്ചറുകൾ ഒന്നും സാംസങ് വെളിപ്പെടുത്തിയിട്ടില്ല. അടുത്ത വര്‍ഷം ആദ്യം ഗ്യാലക്‌സി എഐ പ്രവര്‍ത്തനസജ്ജമാകുമെന്നാണ് നിലവിൽ പുറത്ത് വരുന്ന സൂചന.