ഒ.കെ കുറ്റിക്കോൽ സ്മാരക നാടക അവാർഡ് സന്തോഷ് കീഴാറ്റൂരിന്

പുരോഗമന കലാ സാഹിത്യ സംഘം തളിപ്പറമ്പ് മേഖലയുടെ മൂന്നാമത് ഒ.കെ കുറ്റിക്കോൽ സ്മാരക നാടക അവാർഡ് പ്രശസ്ത നാടക – സിനിമാ നടൻ സന്തോഷ് കീഴാറ്റൂരിന്

ആഗസ്ത് 17 ന് തളിപ്പറമ്പിൽ നടക്കുന്ന സാംസ്കാരിക പരിപാടിയിൽ വെച്ച് അവാർഡ് വിതരണം ചെയ്യും.ശില്പവും പതിനായിരം രൂപയും മംഗള പത്രവും അടങ്ങുന്നതാണ് അവാർഡ്