കെടാവിളക്ക് സ്‌കോളര്‍ഷിപ്പ്; അപേക്ഷ ക്ഷണിച്ചു

സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ എട്ട് വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന ഒ ബി സി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കായി പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കുന്ന കെടാവിളക്ക് സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയില്‍ കവിയാത്ത, മുന്‍ വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 90 ശതമാനവും അതില്‍ കൂടുതലും മാര്‍ക്കും ഹാജരുമുള്ള വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിവര്‍ഷം 1500 രൂപ സ്‌കോളര്‍ഷിപ്പ് ലഭിക്കും. വിദ്യാര്‍ഥികള്‍ പൂരിപ്പിച്ച അപേക്ഷ നവംബര്‍ 15 നകം സ്‌കൂളുകളില്‍ സമര്‍പ്പിക്കണം. സ്‌കൂള്‍ അധികൃതര്‍ നവംബര്‍ 30നകം ഈ അപേക്ഷകള്‍ ഇ-ഗ്രാന്റ്‌സ് പോര്‍ട്ടലിലൂടെ പിന്നാക്ക വിഭാഗ വികസന വകുപ്പിന് സമര്‍പ്പിക്കണം. വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനവും അപേക്ഷാ ഫോറവും www.bcdd.kerala.gov.in, www.egrantz.kerala.gov.in എന്നീ വെബ് സൈറ്റുകളില്‍ ലഭിക്കും.