കായിക-കലാ-
വിനോദങ്ങൾക്കായി
നീക്കിവെച്ചിരിക്കുന്ന പിരീഡുകളിൽ മറ്റ്
വിഷയങ്ങൾ പഠിപ്പിക്കാൻ പാടില്ലെന്ന്
സർക്കാർ ഉത്തരവ്.
തിരുവനന്തപുരം: ഒന്ന് മുതൽ പന്ത്രണ്ട്
വരെയുള്ള ക്ലാസുകളിൽ കായിക-കലാ-
വിനോദങ്ങൾക്കായി
നീക്കിവെച്ചിരിക്കുന്ന പിരീഡുകളിൽ മറ്റ്
വിഷയങ്ങൾ പഠിപ്പിക്കാൻ പാടില്ലെന്ന്
സർക്കാർ ഉത്തരവ്. ഇക്കാര്യം
നിർദേശിച്ച് പൊതുവിദ്യഭ്യാസ
ഡയറക്ടർ എല്ലാ വിദ്യഭ്യാസ
ഉപഡയറക്ടർമാർക്കും ജില്ലാ
വിദ്യാഭ്യാസ ഓഫീസർമാർക്കും ഉപജില്ലാ
വിദ്യാഭ്യാസ ഓഫീസർമാർക്കും
കത്തയച്ചു.
സ്കൂളുകളിൽ കായിക-കലാ-വിനോദ
പിരീഡുകളിൽ മറ്റു വിഷയങ്ങൾ
പഠിപ്പിക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത്
കുട്ടികളുടെ അവകാശങ്ങൾ
കവർന്നെടുക്കുന്നതിന് തുല്യമാണെന്നും
കാട്ടി ബാലാവകാശ കമ്മീഷൻ
സർക്കാരിന് നോട്ടീസ് അയച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ
പിരീഡുകളിൽ മറ്റുവിഷയങ്ങൾ
പഠിപ്പിക്കരുതെന്ന് നിർദേശിച്ച്
പൊതുവിദ്യാഭ്യാസ ഡയറക്ടർ
ഉത്തരവിറക്കിയത്.