ഷഹബാസ് കൊലപാതകത്തിൽ പ്രതികൾ മർദ്ദിക്കാൻ ഉപയോഗിച്ച നഞ്ചക്ക് കോടതിയിൽ ഹാജരാക്കി

കോഴിക്കോട് താമരശ്ശേരി മുഹമ്മദ് ഷഹബാസ് കൊലപാതകത്തിൽ പ്രതികൾ മർദ്ദിക്കാൻ ഉപയോഗിച്ച നഞ്ചക്ക് കോടതിയിൽ ഹാജരാക്കി. പ്രതികളുടെ വീട്ടിൽ നിന്നും കണ്ടെടുത്ത 4 മൊബൈൽ ഫോണും ലാപ് ടോപ്പും പൊലീസ് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. താമരശ്ശേരി ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്. കൊലപാതക ഗൂഢാലോചന തെളിവുകൾ മൊബൈൽ ഫോണിൽ നിന്നും കിട്ടിയതായും സൂചന.