അബോധാവസ്ഥയിൽ കണ്ടെത്തിയ പ്രാദേശിക ചാനൽ പ്രവർത്തകനായിരുന്ന ഷാജി കക്കൻ അന്തരിച്ചു.

കണ്ണൂർ ബസ് സ്റ്റാന്റിൽ ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിൽ കണ്ടെത്തിയ പ്രാദേശിക ചാനൽ പ്രവർത്തകനായിരുന്ന പാപ്പിനിശ്ശേരി കരിക്കൻ കുളത്തെ ഷാജി കക്കൻ (51) അന്തരിച്ചു.മൂന്നാഴ്ച മുൻപ് കണ്ണൂർ ബസ് സ്റ്റാന്റിൽ പട്രോളിങ്ങിനിടയിൽ പോലീസ് ഷാജിയെ കണ്ടെത്തിയത്. തുടർന്നാണ് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.