ഷാരോൺ രാജ് വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയർ
ഷാരോൺ രാജ് വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയർ. മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിർമ്മല കുമാരൻ നായർക്ക് മൂന്നുവർഷത്തെ തടവും വിധിച്ച് കോടതി. ഷാരോണിനെ ഒഴിവാക്കാൻ കാമുകിയായ ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് പോലീസ് കണ്ടെത്തൽ.
തനിക്ക് പഠിക്കണമെന്നും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ടെന്നും പറഞ്ഞ പ്രതി തനിക്ക് 24 വയസ്സ് മാത്രമാണ് പ്രായമെന്നും എംഎ ലിറ്ററേച്ചർ ഡിസ്റ്റിങ്ഷനോടെയാണ് പാസായത് എന്നും വാദിച്ചിരുന്നു. രക്ഷിതാക്കൾക്ക് ഏക മകളാണ് എന്നതായിരുന്നു മറ്റൊരു ന്യായം.