ഷെറിന്‍ കണ്ണൂര്‍ വനിതാ ജയിലില്‍ സഹതടവുകാരിയെ മര്‍ദിച്ച കേസില്‍ കാരണവര്‍ വധക്കേസ് പ്രതി ഷെറിനെതിരെ കേസെടുത്തു
സഹതടവുകാരിയെ മര്‍ദിച്ച് ഷെറിന്‍ കണ്ണൂര്‍ വനിതാ ജയിലില്‍ സഹതടവുകാരിയെ മര്‍ദിച്ച കേസില്‍ കാരണവര്‍ വധക്കേസ് പ്രതി ഷെറിനെതിരെ കേസെടുത്തു. തടവുകാരിയായ വിദേശവനിതയ്ക്കാണ് മര്‍ദനമേറ്റത്.
ഷെറിന് ജയിലില്‍ പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെ ഷെറിന്റെ ശിക്ഷായിളവിനായി ജയില്‍ ഉപദേശസമിതി ശിപാര്‍ശ ചെയ്തതും സര്‍ക്കാര്‍ അതിന് പച്ചക്കൊടി വീശിയതും വലിയ ചര്‍ച്ചയായിരുന്നു. പരാതിക്കാരി കഴിഞ്ഞ ദിവസം വെള്ളമെടുക്കാന്‍ പോകുന്നതിനിടെ പ്രകോപനമൊന്നും കൂടാതെ ഷെറിന്‍ മര്‍ദിച്ചെന്നും പിടിച്ചുതള്ളിയെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്. ഷെറിനാണ് കേസില്‍ ഒന്നാം പ്രതി. തടവുശിക്ഷ അനുഭവിക്കുന്ന മറ്റൊരു സ്ത്രീയെക്കൂടി സംഭവത്തില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. കണ്ണൂര്‍ ടൗണ്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്.