സിദ്ദിഖിനെ ഇന്നും ചോദ്യംചെയ്യും

നടൻ സിദ്ദിഖിനെ ബലാത്സംഗക്കേസിൽ ഇന്ന് വീണ്ടും ചോദ്യംചെയ്യും. സിദ്ദിഖിനെ അന്വേഷണ സംഘം ചോദ്യം ചെയ്യാൻ കഴിഞ്ഞ തിങ്കളാഴ്ച വിളിപ്പിച്ചിരുന്നു. എന്നാൽ പൊലീസ് ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കാത്തതിനാൽ ചോദ്യം ചെയ്യാതെ വിട്ടയച്ചു. പൊലീസ് ആവശ്യപ്പെട്ട രേഖകളുമായി ഇന്ന് ഹാജരാകാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് വീണ്ടും ഹാജരാകുന്നത്.