വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക വില വർധിപ്പിച്ചു.
രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക വില വർധിപ്പിച്ചു. തുടർച്ചയായ രണ്ടാം മാസമാണ് പാചക വാതക വില വർധിപ്പിക്കുന്നത്. 23.50 രൂപയുടെ വർധനവാണ് വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിൽ വരുത്തിയിരിക്കുന്നത്. ഇതോടെ പാചക വാതകത്തിന്റെ വില 1806 രൂപയായി. ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ വർധന എന്നതാണ് ശ്രദ്ധേയമായ കാര്യം. ഗാർഹിക എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.