സീതാറാം യെച്ചൂരിയുടെ വസതിയിൽ ഡൽഹി പൊലീസ് റെയ്ഡ്.
സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വസതിയിലും ഡൽഹി പൊലീസ് റെയ്ഡ്. യെച്ചൂരിക്ക് സർക്കാർ നൽകിയ ഡൽഹിയിലെ വസതിയിലാണ് രാവിലെ പരിശോധന നടന്നത്. ന്യൂസ് ക്ലിക്ക് വാർത്താ പോർട്ടലിന്‍റെ പ്രതിനിധി താമസിക്കുന്ന സാഹചര്യത്തിലാണ് പൊലീസ് യെച്ചൂരിയുടെ വസതിയിൽ റെയ്ഡ് നടത്തുന്നത്.
സി.പി.എം ഓഫിസ് റിസപ്ഷനിലെ ജീവനക്കാരന്‍റെ മകൻ ന്യൂസ് ക്ലിക്കിൽ ഗ്രാഫിക് ആർട്ടിസ്റ്റ് ആയി ജോലി ചെയ്യുന്നുണ്ട്. യെച്ചൂരിയുടെ വസതിയിൽ രക്ഷിതാക്കൾക്കൊപ്പം താമസിക്കുന്ന ഇയാൾ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. ഇയാളുടെ ലാപ്ടോപ്പും മൊബൈൽ ഫോണും ഡൽഹി പൊലീസ് കസ്റ്റഡിലെടുത്തിട്ടുണ്ട്.