SSLC, പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവെച്ചു

തിരുവനന്തപുരം; സംസ്ഥാനത്തെ SSLC, പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവെച്ചു. അവലോകനയോഗത്തിനുശേഷം വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തത്തിൽ അറിയിച്ചതാണിത്.

യോഗത്തിലെ മറ്റ് തീരുമാനങ്ങൾ: എഴുത്ത് പരീക്ഷകൾക്ക് ശേഷം പ്രാക്ടിക്കൽ പരീക്ഷ നടത്തും.

പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് മാറ്റമില്ല.

1 മുതൽ 9 വരെ ക്ലാസുകളിൽ ഓൺലൈൻ ക്ലാസുകൾ ശക്തിപ്പെടുത്തും.ഓൺലൈൻ ഹാജർ രേഖപ്പെടുത്തും

8 മുതൽ 12 വരെ ജി- സ്യൂട്ട് സംവിധാനം വഴി ഓൺലൈൻ ക്ലാസുകൾ