എസ്എസ്എല്‍സി ഫലംമെയ് എട്ടിന്, ഹയര്‍ സെക്കന്‍ഡറി ഒന്‍പതിന്

ഈ വര്‍ഷത്തെ എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷകളുടെ ഫലങ്ങള്‍ മെയ് 8-ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്കായിരിക്കും ഫലം പുറത്ത് വിടുക. ഹയര്‍ സെക്കന്‍ഡറി, വി എച്ച് എസ് സി ഫലം ഒന്‍പതിനും പ്രഖ്യാപിക്കും.

കഴിഞ്ഞ വര്‍ഷം മെയ് 19-ന് ആയിരുന്നു എസ് എസ് എല്‍ സി ഫല പ്രഖ്യാപനം. പതിനൊന്ന് ദിവസം മുമ്പാണ് ഇത്തവണ ഫലം പ്രഖ്യാപിക്കുന്നത്. 70 ക്യാമ്പുകളിലായി ഏപ്രില്‍ മൂന്നിനാണ് മൂല്യനിര്‍ണയം ആരംഭിച്ചത്. ക്യാമ്പ് ഓഫീസര്‍മാർ അടക്കം 10,500 അധ്യാപകര്‍ പങ്കെടുത്ത് റെക്കോര്‍ഡ് വേഗത്തിലാണ് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയത്.