എസ്.എസ്.എൽ.സിപരീക്ഷ ഇന്ന് മുതൽ

എസ്.എസ്.എൽ.സി പരീക്ഷ തിങ്കളാഴ്ച ആരംഭിക്കും. കേരളം, ലക്ഷദ്വീപ്, ഗൾഫ് മേഖലകളിലെ 2971 കേന്ദ്രങ്ങളിലായി 4,27,105 വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്.
പരീക്ഷയുടെ നടത്തിപ്പിനുള്ള ക്രമീകരണങ്ങളെല്ലാം ഒരുക്കി എന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർഥികൾക്കും മന്ത്രി ആശംസ നേർന്നു.