കോ­​ഴി­​ക്കോ­​ട്ടെ ലോ­​ഡ്­​ജി​ല്‍ യു­​വാ­​വ് വെ­​ടി­​യേ­​റ്റ നി­​ല­​യി​ല്‍

കോ­​ഴി­​ക്കോ­​ട്: സ്വ­​കാ­​ര്യ ലോ­​ഡ്­​ജി​ല്‍ യു­​വാ­​വി­​നെ വെ­​ടി­​യേ­​റ്റ നി­​ല­​യി​ല്‍ ക­​ണ്ടെ​ത്തി. പേ­​രാ­​മ്പ്ര കാ​വും­​ത­​റ സ്വ­​ദേ­​ശി ഷം­​സു­​ദ്ദീ­​നാ­​ണ് വെ­​ടി­​യേ­​റ്റ​ത്.

യുവാവിനെ മെ­​ഡി­​ക്ക​ല്‍ കോ​ള­​ജ് ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ​റ്റി. ഇ­​യാ­​ളു­​ടെ നി­​ല ഗു­​രു­​ത­​ര­​മാ­​യി തു­​ട­​രു­​ക­​യാ​ണ്.

കോ­​ഴി­​ക്കോ­​ട് കെ­​എ­​സ്­​ആ​ര്‍­​ടി­​സി ബ­​സ് സ്­​റ്റാ​ന്‍­​ഡി­​ന് സ­​മീ­​പ­​മു​ള്ള ലോ­​ഡ്­​ജി­​ല്‍ ഇ­​ന്ന് പു­​ല​ര്‍­​ച്ച­​യാ­​ണ് ര­​ണ്ടി­​നാ​ണ് സം­​ഭ​വം. ഇ­​യാ​ള്‍ സ്വ­​യം നി­​റ­​യൊ­​ഴി­​ച്ച­​താ­​ണെ­​ന്നാ­​ണ് പോ­​ലീ­​സി­​ന്‍റെ പ്രാ­​ഥ​മി­​ക നി­​ഗ­​മ​നം.

തി­​ങ്ക­​ളാ​ഴ്ച വൈ­​കു­​ന്നേ­​ര­​മാ​ണ് ഷം­​സു­​ദ്ദീ­​ന്‍ ഇ­​വി­​ടെ മു­​റി­​യെ­​ടു­​ത്ത​ത്. ര­​ണ്ട് ദി­​വ­​സ­​മാ­​യി ഇ­​യാ­​ളെ കാ­​ണാ­​നി­​ല്ലെ­​ന്ന് കാ­​ട്ടി ബ­​ന്ധു­​ക്ക​ള്‍ പേ­​രാ­​മ്പ്ര പോ­​ലീ­​സി​ല്‍ പ­​രാ­​തി ന​ല്‍­​കി­​യി­​രു​ന്നു.

മൊ­​ബൈ​ല്‍ ട­​വ​ര്‍ ലൊ­​ക്കേ­​ഷ​ന്‍ കേ­​ന്ദ്രീ­​ക­​രി­​ച്ച് ന­​ട​ത്തി­​യ അ­​ന്വേ­​ഷ­​ണ­​ത്തി​ല്‍ ഇ­​യാ​ള്‍ ലോ­​ഡ്­​ജി​ല്‍ ഉ­​ണ്ടെ­​ന്ന് ക­​ണ്ടെ­​ത്തി. തു­​ട​ര്‍­​ന്ന് ബ­​ന്ധു­​ക്ക​ള്‍ ഇ­​വി­​ടെ­​യെ­​ത്തി­​യ­​പ്പോ​ള്‍ ഇ­​യാ­​ളെ വെ­​ടി­​യേ­​റ്റ നി­​ല­​യി​ല്‍ ക­​ണ്ടെ­​ത്തു­​ക­​യാ­​യി­​രു​ന്നു.

ഇ­​തി­​ന് പി­​ന്നാ­​ലെ­​യാ­​ണ് പോ­​ലീ­​സ് സ്ഥ­​ല­​ത്തെ­​ത്തി­​യ​ത്.