സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ സബ്‌സിഡി സാദനങ്ങൾ എത്തുന്നത് വൈകും

സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ സബ്‌സിഡി സാദനങ്ങൾ എത്തുന്നത് അനിശ്ചിതമായി വൈകും. ഫെബ്രുവരി 13ന് സപ്ലൈകോ ടെണ്ടർ വിളിച്ചിരുന്നു. ഇതിൽ അരി, പയർ പഞ്ചസാര, മുളക്, മല്ലി, ധാന്യങ്ങൾ തുടങ്ങിയവ നൽകുന്നതിന് വിതരണക്കാരെ ക്ഷണിച്ചുകൊണ്ടുള്ളതായിരുന്നു നോട്ടീസ്. എന്നാൽ കരാറുകാർ ഇതിനോട് അനുകൂലമായി സഹകരിക്കാത്തതിനാൽ ടെണ്ടർ നോട്ടീസ് പിൻവലിച്ചു.

നിലവിൽ ഒരു സാധനവും സപ്ലൈകോയുടെ ഔട്ട്‌ലറ്റുകലിലോ ഗോഡൗണുകളിലോ സൂക്ഷിച്ചിട്ടില്ല. 250 കോടി രൂപയെങ്കിലും ലഭിച്ചാൽ മാത്രമേ ടെണ്ടറിൽ പങ്കെടുക്കുവെന്ന് കരാറുകാർ അറിയിച്ചു. 500 കോടിയിലധികം രൂപ ഇവർക്ക് നൽകാനുണ്ട്. ഇനി സർക്കാർ തുക നൽകാതെ ടെണ്ടറിൽ പങ്കെടുക്കില്ലെന്ന് കരാറുകാർ വ്യക്തമാക്കി.