ജനങ്ങളിൽ അധികഭാരം അടിച്ചേൽപ്പിക്കില്ലെന്ന് മന്ത്രി
സപ്ലൈക്കോ വഴി വിതരണം ചെയ്യുന്ന 13 സാധനങ്ങളുടെ വില വർധിപ്പിക്കാൻ ഇടതുമുന്നണി യോഗം അനുമതി നൽകിയതിന് പിന്നാലെ വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തി ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ. ജനങ്ങളിൽ അധികഭാരം അടിച്ചേൽപ്പിക്കില്ലെന്ന് മന്ത്രി ജി.ആർ.അനിൽ പ്രതികരിച്ചു. സപ്ലൈകോയ്ക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് മന്ത്രി ജി.ആർ.അനിൽ പ്രതികരിച്ചു. വില വർധന എപ്പോൾ നടപ്പാക്കുമെന്ന് തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി