മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ സുരേഷ് ഗോപിക്ക് നോട്ടിസ്

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ സുരേഷ് ഗോപിയെ ചോദ്യംചെയ്യാന്‍ പൊലീസ്. ഈ മാസം 19ന് മുന്‍പ് ഹാജരാകാന്‍ ആവശ്യപ്പെട്ട് നടക്കാവ് പൊലീസ് നോട്ടിസ് നല്‍കി. മറ്റ് മാധ്യമപ്രവര്‍ക്കരുടെയും പരാതിക്കരിയുടെയും മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. അതിന് ശേഷം ഇന്നലെയാണ് നടക്കാവ് പൊലീസ് സുരേഷ് ഗോപിക്ക് നോട്ടിസ് നല്‍കിയത്. ഹാജരാകുന്നത് സംബന്ധിച്ച് സുരേഷ് ഗോപിയുടെ ഭാഗത്തുനിന്ന് മറുപടിയൊന്നും ഉണ്ടായിട്ടില്ല. സുരേഷ് ഗോപി വിദേശത്താണ് എന്നാണ് സൂചന.