സുരേഷ് ഗോപിയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് പ്രധാനമന്ത്രി

  സുരേഷ് ഗോപിയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് പ്രധാനമന്ത്രി. വെള്ളിയാഴ്ച രാവിലെ പ്രധാനമന്ത്രിയുമായി സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തും. കുടുംബസമേതമാകും സുരേഷ് ഗോപി പ്രധാനമന്ത്രിയെ കാണാനെത്തുക.

സഹകരണ മേഖലയിലെ ക്രമക്കേടുകള്‍ക്കെതിരെ പദയാത്ര നടത്തിയതിന് പിന്നാലെയാണ് പ്രധാനമന്ത്രി സുരേഷ് ഗോപിയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്. കരുവന്നൂരിലെ പദയാത്രയില്‍ തനിക്ക് രാഷ്ട്രീയമില്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് സുരേഷ് ഗോപി പദയാത്ര നടത്തിയിരുന്നത്.