ടയര്‍ റീ സോളിങ് നിരക്ക് വര്‍ധിപ്പിച്ചു
കണ്ണൂര്‍: ടയര്‍ റീസോളിങ് നിരക്ക് വര്‍ധിപ്പിച്ചതായി കേരള ടയര്‍ റീട്രെഡ്സ് അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു. ഒക്ടോബര്‍ ഒന്നു മുതല്‍ നിരക്ക് വര്‍ധന നിലവില്‍ വന്നു. ടയര്‍ റീസോളിങിന് ഉപയോഗിക്കുന്ന ട്രെഡ് റബ്ബറിന്റെയും അനുബന്ധ വസ്തുക്കളുടെയും വിലക്കയറ്റം കാരണമാണ് വില വര്‍ധിപ്പിച്ചതെന്ന് സംസ്ഥാന പ്രസിഡന്റ് സക്കീര്‍ അറിയിച്ചു.