ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തിയതി ജൂലൈ 31

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തിയതി ജൂലൈ 31- ആണ്. അതായത് ശേഷിക്കുന്നത് ഇനി ഒരാഴ്ച മാത്രം. 2023 മാര്‍ച്ച്‌ 31-ന് അവസാനിച്ച 2022-23 സാമ്ബത്തിക വര്‍ഷത്തേക്കുള്ള ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യാൻ ബാക്കിയുള്ളവര്‍ ഈ സമയത്തിനകം ഫയല്‍ ചെയ്തില്ലെങ്കില്‍ പിഴ നല്‍കേണ്ടി വരും.
നികുതിദായകര്‍ക്ക് വരുമാന വിശദാംശങ്ങള്‍ ഏകീകരിക്കാനും അതനുസരിച്ച്‌ ഐടിആര്‍ ഫയല്‍ ചെയ്യാനും സര്‍ക്കാര്‍ എല്ലാ അസസ്മെന്റ് വര്‍ഷത്തിലും ഏപ്രില്‍ 1 മുതല്‍ ജൂലൈ 31 വരെ നാല് മാസത്തെ സമയം നല്‍കാറുണ്ട്. ഉത്തരവാദിത്തമുള്ള ഒരു പൗരനെന്ന നിലയില്‍ എല്ലാ വര്‍ഷവും ഐടിആര്‍ കൃത്യസമയത്ത് ഫയല്‍ ചെയ്യുക എന്നത് നികുതിദായകന്റെ കടമയാണ്, കാരണം അങ്ങനെ ചെയ്യാതിരുന്നാല്‍ പിഴ നല്‍കേണ്ടി വരും.
ഐടിആര്‍

കൃത്യസമയത്ത് ഫയല്‍ ചെയ്തില്ലെങ്കില്‍ എന്ത് സംഭവിക്കും

സെക്ഷൻ 234 എഫ് പ്രകാരം നിശ്ചിത തീയതിക്ക് ശേഷം ആണ് ഐടിആര്‍ ഫയല്‍ ചെയ്യുന്നതെങ്കില്‍ വൈകി ഫയല്‍ ചെയ്യുന്നതിനുള്ള ഫീസ് നല്‍കണം. ഉദാഹരണത്തിന്, 2022-23 സാമ്ബത്തിക വര്‍ഷത്തേക്കുള്ള റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി ജൂലൈ 31 ആണ്. നിശ്ചിത തീയതിക്കകം ഐടിആര്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ 2023 ഡിസംബര്‍ 31-നകം പിഴയോടുകൂടി വൈകിയുള്ള റിട്ടേണ്‍ ഫയല്‍ ചെയ്യാം. 2023 ഡിസംബര്‍ 31-ന് മുമ്ബ് ഐടിആര്‍ ഫയല്‍ ചെയ്താല്‍ പരമാവധി 5,000 രൂപ പിഴ ഈടാക്കും. ചെറുകിട നികുതിദായകര്‍ക്ക് ഇളവുകളുണ്ട്. മൊത്തം വരുമാനം 5 ലക്ഷം രൂപയില്‍ കവിയുന്നില്ലെങ്കില്‍, കാലതാമസത്തിന് ഈടാക്കുന്ന പരമാവധി പിഴ 1000 രൂപയായിരിക്കും.
ഐടി വകുപ്പിന്റെ നോട്ടീസ് നല്‍കിയിട്ടും വ്യക്തി മനഃപൂര്‍വം റിട്ടേണ്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ ആദായനികുതി ഉദ്യോഗസ്ഥന് പ്രോസിക്യൂഷൻ നടപടികള്‍ ആരംഭിക്കാൻ കഴിയും. മൂന്ന് മാസം മുതല്‍ രണ്ട് വര്‍ഷം വരെ തടവും പിഴയും ലഭിക്കും.

അടയ്‌ക്കേണ്ട നികുതിയുടെ പലിശക്ലിയര്‍ടാക്‌സ് പ്രകാരം, ഫയല്‍ ചെയ്യാൻ വൈകിയതിനുള്ള പിഴയ്‌ക്ക് പുറമെ, സെക്ഷൻ 234 എ പ്രകാരം പ്രതിമാസം 1% അല്ലെങ്കില്‍ നികുതി അടയ്ക്കുന്നത് വരെ നികുതിയുടെ ഒരു ഭാഗം പലിശ ഈടാക്കും.

.

L